ആനക്കര: കുമരനല്ലൂര്‍ കൊടിക്കാം കുന്ന് ചെറിയത്ത് വളപ്പില്‍ കമ്മു (78) നിര്യാതനായി. റിട്ട. അധ്യാപകനായിരുന്നു. കുമരനല്ലൂര്‍, ഗോഖലെ, ആനക്കര, മേഴത്തൂര്‍ എന്നീ സ്കൂളുകളില്‍ അറബി ഭാഷാധ്യാപകനായിരുന്നു. കുമരനല്ലൂര്‍ ഇസ്ലാഹിയ പ്രസിഡന്റ്, കെ.എന്‍.എം മണ്ഡലം പ്രസിഡന്റ്, കെ.എ.ടി.എഫ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ഇയ്യാച്ചു. മക്കള്‍: അന്‍വര്‍, അമീര്‍, സാജിദ, സ്വാബിറ. മരുമക്കള്‍: ഷിബി, ഹിസാന (എം.ഐ ഗേള്‍സ് ഹൈസ്കൂള്‍ പൊന്നാനി), എ.വി. ഷൗക്കത്ത് (അങ്ങാടി), അബ്ദുല്‍ കലാം (നന്നംമുക്ക്). ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് മാരായംകുന്ന് പള്ളി ഖബര്‍സ്ഥാനില്‍.