എടക്കര: പോത്തുകല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് പൂളപ്പാടം എളമ്പിലാശേരി പോക്കര് ഹാജി (ഇ. പോക്കര് ഹാജി-80) നിര്യാതനായി. പോത്തുകല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, നിലമ്പൂര്‍ മണ്ഡലം കര്‍ഷകസംഘം പ്രസിഡന്റ്, പോത്തുകല്‍ സഹകരണ ബാങ്ക് ഡയറക്ടര്‍, പൂളപ്പാടം മഹല്ല് പ്രസിഡന്റ്, ഹയാത്തുല്‍ ഇസ്ലാം മദ്റസ പ്രസിഡന്റ്, പൂളപ്പാടം ഗവ. എല്‍.പി സ്കൂള്‍ പി.ടി.എ പ്രസിഡന്റ്, ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്മാന്, എസ്.വൈ.എസ് പഞ്ചായത്ത് സെക്രട്ടറി, എസ്.എം.എഫ് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കള്‍: മൊയ്തീന്‍കുട്ടി, കുഞ്ഞിമരക്കാര്‍ ഫൈസി, റുഖിയ, ബുഷ്റ, സലാഹുദ്ദീന്, സൗദാബി, മുഹമ്മദലി വാഫി, വഹീജ. മരുമക്കള്‍: സലീന, സുബൈദ, അബ്ദുല്‍ ലത്തീഫ്, അലി, സലീന, ഉമര്‍, നാഫിഹ, ഷംസുദ്ദീന്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് പൂളപ്പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.