പെരിന്തൽമണ്ണ: കക്കൂത്ത് കെ.ടി ഫർണിച്ചറിന് സമീപം കിളിയമണ്ണിൽ ഹസ്സൻ (76) നിര്യാതനായി. പെരിന്തൽമണ്ണ കെ.എസ്.ഇ.ബിയിൽനിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ചയാളാണ്. ഭാര്യ: മേച്ചേരി ചെമ്മാട് മൈമൂന (മലപ്പുറം കെ.എസ്.ഇ.ബി സൊസൈറ്റി റിട്ട. സെക്രട്ടറി). മക്കൾ: റിയാസ് റഹ്മാൻ, ഫെസീന ഹസ്സൻ, ആസിഫ് ഹസ്സൻ. മരുമക്കൾ: രഹന തങ്കയത്തിൽ (കുന്നപ്പള്ളി), സബിൻ ബലിയമ്പ്ര (മുക്കം), ഷിമിലി ജാസ് മുണ്ടമ്പാറ (അരീക്കോട്).