പടിഞ്ഞാറ്റുമുറി: സി.പി.എം കൂട്ടിലങ്ങാടി ലോക്കൽ കമ്മിറ്റി അംഗം പട്ടിയിൽ പറമ്പിലെ കാരത്തൊടി ബാലകൃഷ്ണൻ (63) നിര്യാതനായി. ദീർഘകാലം മഞ്ചേരിയിലും മലപ്പുറത്തും ദർശന ആർട്സ് എന്ന സ്ഥാപനം നടത്തിയിരുന്ന ബാലകൃഷ്ണൻ ജില്ലയിലെ അറിയപ്പെടുന്ന കലാകാരനായിരുന്നു. കർഷക തൊഴിലാളി യൂനിയൻ പഞ്ചായത്ത് സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, പടിഞ്ഞാറ്റുമുറി ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പിതാവ്: പരേതനായ കാരത്തൊടി കോരു. മാതാവ്: സരോജിനി. ഭാര്യ: രാധ. മക്കൾ: സുമി, സിജി, ഷിനി. മരുമക്കൾ: സുനിൽ കുമാർ (കൂമംകുളം), ശശി (വെള്ളില), ഷിബു (മുക്കം). സഹോദരങ്ങൾ: സജീവ് (റിയാദ്), സരള, മിനി, പരേതയായ ശാന്ത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.