വടക്കഞ്ചേരി: സി.പി.ഐ നേതാവും പാലക്കാട് ജില്ല പഞ്ചായത്ത് ആലത്തൂർ ഡിവിഷൻ അംഗവുമായ കിഴക്കഞ്ചേരി കളവപ്പാടം കെ.വി. ശ്രീധരൻ (73) നിര്യാതനായി. സി.പി.ഐ പാലക്കാട് ജില്ല എക്സിക്യൂട്ടീവ് അംഗം, ആലത്തൂർ മണ്ഡലം സെക്രട്ടറി, കിസാൻസഭ പാലക്കാട് ജില്ല പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കിഴക്കഞ്ചേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: കെ.ആർ. മണി, രഞ്ജിനി. സഹോദരങ്ങൾ: യശോദ, പരേതരായ രാമചന്ദ്രൻ, അപ്പുക്കുട്ടൻ, ഗംഗാധരൻ, പ്രഭാകരൻ.