നിലമ്പൂർ: മുൻ മലപ്പുറം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മോങ്ങം ചെറുകാട്ട് സി. അബ്ദുൽ ഹമീദ് (71) നിര്യാതനായി. 1993 മുതൽ 2000 വരെ മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫിസറും (ഡി.ഇ.ഒ) 2000 മുതൽ 2006 വരെ ഡെപ്യൂട്ടി ഡയറക്ടറും (ഡി.ഡി.ഇ) ആയിരുന്നു. ഭാര്യ: ടി.പി. ശരീഫ (റിട്ട. എച്ച്.എം, എ.എം.എൽ.പി.എസ് ചെറുപുത്തൂർ). മക്കൾ: ഷബ്ന (അധ്യാപിക, ഇ.എം.ഇ.എ എച്ച്.എസ്.എസ്, കൊണ്ടോട്ടി), ഡോ. ഷൈമ. മരുമക്കൾ: ബിനീഷ് തറമണ്ണിൽ (മഞ്ചേരി), അബ്ദുല്ല നിസ്താർ അത്തിമണ്ണിൽ (വെള്ളൂർ). സഹോദരങ്ങൾ: അബ്ദുൽ വഹാബ് (മമ്പാട്), അബ്ദുസ്സലാം (റിട്ട. പ്രിൻസിപ്പൽ, ഫറൂഖ് കോളജ്), അബ്ദുസ്സമദ്, ഫാത്തിമ (അരഞ്ഞിക്കോട്), അബ്ദുൽ ഗഫൂർ (അരീക്കോട്), ഖദീജ (എച്ച്.എം, ജി.എച്ച്.എസ്.എസ്, കാരക്കുന്ന്), പരേതരായ അബ്ദുൽ മജീദ്, അബ്ദുൽ അസീസ്.