മങ്കട: കടന്നമണ്ണ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റും കടന്നമണ്ണ മഹല്ല് കമ്മിറ്റി ട്രഷററുമായ ചക്കുപറമ്പിൽ മുഹമ്മദ് (75) നിര്യാതനായി. കടന്നമണ്ണ മുഈനുൽ ഇസ്ലാം സംഘം കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: നദീറ, നിയാസ്, നസ്റിൻ, ജാസ്മിൻ, നാജിയ. മരുമക്കൾ: മുഹമ്മദ് ഹനീഫ (കളത്തിങ്ങൽ), റിയാസ് (വേങ്ങൂർ), റജീഷ് (പെരിന്തൽമണ്ണ), ഹസീബ് (കൂട്ടിലങ്ങാടി). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കടന്നമണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.