കൽപറ്റ: മുട്ടിൽ ചിലഞ്ഞിച്ചാലിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോട്ടത്തറ വെണ്ണിയോട് അകടിക്കുന്ന് സുബ്രഹ്മണ്യന്റെ മകന് ജയനാണ് (41) മരിച്ചത്. സഹയാത്രികൻ കുറുമ്പാല കോട്ട സ്വദേശി ബിജുവിനും പരിക്കേറ്റു. ഇദ്ദേഹത്തെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ജയന്റെ ഭാര്യ: ജയശ്രീ. മക്കൾ: ജൈഷ്ണവ്, ജ്യോതിക.