ആലത്തൂർ: പഴമ്പാലക്കോട് പാറക്കൽ പറമ്പിൽ മരകയറ്റുന്നതിനിടെ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. തരൂർ പള്ളിപറമ്പ് അരിരിപ്പാടത്ത് അബ്ദുറഹ്മാന്റെ മകൻ ഷക്കീറാണ് (34) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടൻ അടുത്ത ക്ലിനിക്കിലും അവിടെനിന്ന് ആലത്തൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സാറ. ഭാര്യ: നസീമ. മക്കൾ: സിയാൻ, തസ്നി. സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, സാജിദ, ഫൈസൽ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പഴമ്പാലക്കോട് സുന്നി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.