പെരിന്തൽമണ്ണ: കടയിലേക്ക് പോകുന്നതിനിടെ ടിപ്പർ ലോറി ഇടിച്ച വ്യാപാരി ചികിത്സയിലിരിക്കെ മരിച്ചു. പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് സമീപം താമസിക്കുന്ന കണ്ണംതൊടിയിൽ കെ.ടി. അബ്ദുന്നാസർ (55) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.15ന് പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമാണ് അപകടം. ടൗണിൽ കട നടത്തുന്ന അബ്ദുന്നാസർ വീട്ടിൽനിന്ന് കടയിലേക്ക് നടന്നു പോകുമ്പോഴാണ് ടിപ്പർ ഇടിച്ചത്. ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപം കഴിഞ്ഞ് മടങ്ങിയെത്തി കടയിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വീണ്ടും പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലും ബന്ധുക്കൾ എത്തിയ ശേഷം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് 5.30ഓടെ മരിച്ചു. ഭാര്യ: ഖൈറുന്നിസ. മക്കൾ: റിഹാന, റിഷാദ്. മരുമകൻ: ഫൗസാൻ കാട്ടുകണ്ടത്തിൽ (ഒലിപ്പുഴ). സഹോദരങ്ങൾ: നജീബ്, അലി, സക്കീർ, ഖദീജ, സുഹറ.ഖബറടക്കം വെള്ളിയാഴ്ച കാര്യവട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.