മാനന്തവാടി: തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതുശ്ശേരിവളവ് സെന്റ് തോമസ് പള്ളിക്ക് സമീപം ബൈക്ക് അപകടത്തിൽപെട്ട് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരൻ വാളേരി കണ്ണീറ്റുകണ്ടത്തിൽ എസ്തപ്പാന്റെയും മേരിയുടെയും മകൻ ആന്റോ (29) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ടാണ് അപകടം. ആന്റോ ഓടിച്ച ബൈക്ക് കാൽനടയാത്രികനായ അനീഷ് ഫിലിപ്പിനെ ഇടിച്ചിടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ആദ്യം വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്ക് ആന്റോയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ആന്റോയുടെ സഹോദരങ്ങൾ: ടിന്റോ മോൾ, ഷാന്റി മോൾ.