പെരിങ്ങോട്ടുകുറുശ്ശി: കിണറ്റിന്റെ ആൾമറയിൽ ഇരിക്കവെ അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികൻ മരിച്ചു. പെരിങ്ങോട്ടുകുറുശ്ശി നടുവത്തപ്പാറ ചാത്തൻകാട് പറമ്പ് രാമന്റെ മകൻ കുഞ്ചു (81) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചാത്തൻ കാട്പറമ്പ് പൊതുകിണറായ പാടത്തെ കിണറ്റിലാണ് വീണ് മരിച്ചത്. രാവിലെ ആറിന് വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയതായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: സാബു, കുമാരി, ബേബി, ഷീബ. കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.