വേങ്ങര: ചെമ്മാട് ബൈപാസിൽ കാർ മതിലിലിടിച്ച് വലിയോറ സ്വദേശി മരിച്ചു. മൂന്നാംമൂലയിലെ അഞ്ചുകണ്ടൻ പോക്കറാണ് (75) മരിച്ചത്. കൂടെയുണ്ടായിരുന്ന മരുമകൾ റംല (47), മകന്റെ മരുമകൻ ഹാറൂൺ (28) എന്നിവരെ ചെറിയ പരിക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറെ കാണാൻ ചെമ്മാട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഹാറൂൺ ഓടിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ മതിലിലിടിക്കുകയായിരുന്നു. മുൻസീറ്റിലിരുന്ന പോക്കർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: കുഞ്ഞാത്തു. മക്കൾ: സിദ്ദീഖ്, സഫിയ, ആരിഫ്, ഫാത്തിമ. മരുമക്കൾ: നാസർ അരീക്കുളം, മനാഫ് കുന്നുംപുറം, റംല.