മാറഞ്ചേരി: മാസ്റ്റർപടി എം.യു.എം.എൽ.പി സ്കൂൾ മാനേജർ ഇളയേടത്ത് ഇ.ടി. ഹുമയൂൺ കബീറിന്റെ മകൻ ഡോ. ഷാഹിദ് കബീർ (25) മണാലിയിൽ ബൈക്കപകടത്തിൽ മരിച്ചു. അപകടത്തിൽ കന്യാകുമാരി സ്വദേശി ഡോ. വില്യംസും (25) മരിച്ചു. വിനോദയാത്രക്ക് പോയ ഇവരുടെ ബൈക്ക് മറിഞ്ഞ് ഇരുവരും താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശാഹിദിന്റെ മാതാവ്: അസീറാബാനു. സഹോദങ്ങൾ: ജാവേദ് കബീർ, ഷഹബാസ് കബീർ (ഇരുവരും യു.എ.ഇ). ഖബറടക്കം ഞായറാഴ്ച കാലത്ത് ഏഴിന് കോടഞ്ചേരി പള്ളി ഖബർസ്ഥാനിൽ.