പട്ടാമ്പി: ഓങ്ങല്ലൂരിൽ സ്കൂട്ടർ ലോറിക്കടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം. ഓങ്ങല്ലൂർ അണ്ടലാടി മേലേതിൽ ഗിരീഷാണ് (21) മരിച്ചത്. ഒപ്പമുണ്ടായിരുന്നു ബന്ധു മേലേതിൽ മുരളിയെ പരിക്കുകളോടെ വാണിയംകുളത്തെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികളായ ഇവർ ശനിയാഴ്ച പുലർച്ച ജോലി കഴിഞ്ഞ് മടങ്ങവെ ഒരുമണിയോടെയാണ് അപകടം. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ഗിരിജ.