ഒറ്റപ്പാലം: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം തെരുവത്തകത്ത് മുഹമ്മദ് നാസറിന്റെ മകൻ മുഹമ്മദ് സിനാൻ (15) ആണ് മരിച്ചത്. രണ്ടുകോടി രൂപ ചെലവിട്ട് നവീകരിച്ച ഒറ്റപ്പാലം 19ാം മൈലിലെ ഒന്നര ഏക്കർ വിസ്തൃതിയുള്ള താമരക്കുളത്തിൽ ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. രണ്ടു സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടയിൽ കുളത്തിന്റെ മധ്യത്തിൽ സിനാൻ മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷസേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഉച്ചക്ക് 12ഓടെയാണ് മൃതദേഹം കണ്ടെടുത്തത്. വാണിയാംകുളം ടി.ആർ.കെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് സിനാൻ. മാതാവ്: സൽമത്ത്. സഹോദരങ്ങൾ: മിശ്ഹാൽ, മഹ്സിൻ, സഫ്വാൻ.