വെങ്ങാട്: മകന്റെ സംസ്കാര ചടങ്ങ് കഴിഞ്ഞയുടൻ മാതാവും മരിച്ചു. കൊഴിഞ്ഞിപറമ്പിൽ കാർത്യായനി അമ്മയാണ് (87) ഞായറാഴ്ച മരിച്ചത്. ഇവരുടെ മകൻ രാമകൃഷ്ണൻ ശനിയാഴ്ച മരിച്ചിരുന്നു. ഞായറാഴ്ച രാമകൃഷ്ണന്റെ സംസ്കാരം കഴിഞ്ഞ ഉടൻ കാർത്യായനി അമ്മയും മരിക്കുകയായിരുന്നു. മറ്റുമക്കൾ: ലക്ഷ്മിക്കുട്ടി, സുലോചന, ദേവകി, രാധ, സതിദേവി, അജിത. മരുമക്കൾ: വേലായുധൻ നായർ, ചന്ദ്രൻ, മുരളി, രാജീഷ, പരേതരായ വിജയൻ, വേലായുധൻ നായർ.