പെരിങ്ങോട്ടുകുറുശ്ശി: കരാറുകാരൻ ക്ഷേത്ര ഗോപുരത്തിനുസമീപം കുഴഞ്ഞുവീണ് മരിച്ചു. പെരിങ്ങോട്ടുകുറുശ്ശി കണ്ണത്ത് വീട്ടിൽ രാമചന്ദ്രൻ നായരാണ് (72) തിങ്കളാഴ്ച രാവിലെ 10.30ന് പെരിങ്ങോട്ടുകുറുശ്ശി മന്ദത്തുകാവ് ഗോപുരത്തിനു സമീപം കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൈദരാബാദിൽ നിർമാണ കരാറുകാരനാണ്.