ആലത്തൂർ: കാവശ്ശേരി ആനമാറി വീട്ടിൽ പരേതനായ കുട്ടി അപ്പുവിന്റെ ഭാര്യ ദേവകിയമ്മ (96) നിര്യാതയായി. നൊച്ചിപറമ്പ് മഹിള സമാജം സ്ഥാപക പ്രസിഡന്റും നൊച്ചിപ്പറമ്പ് ബാലവാടി നിർമാണ കമ്മിറ്റി അംഗവുമായിരുന്നു.മക്കൾ: കെ. കുട്ടികൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ, ഇരട്ടക്കുളം എ.കെ.വി.എം.എൽ.പി സ്കൂൾ), ചെമ്പകവല്ലി, അരവിന്ദാക്ഷൻ, സുധ. മരുമക്കൾ: നാരായണൻ, സുധീർ ലാൽ (ഇരുവരും റിട്ട. ഇൻട്രുമെന്റേഷൻ കഞ്ചിക്കോട്), നിർമല, അനിത. സഹോദരങ്ങൾ: പരേതരായ വാസു, ചിന്നാണ്ടി, അച്യുതൻ, സുകുമാരൻ, രാമൻകുട്ടി, സഹദേവൻ, പത്മാവതി.