പുൽപള്ളി: മൂഴിമല കുഴിയോടിയിൽ സന്തോഷിനെ (48) കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകീട്ടു മുതൽ ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് തിങ്കളാഴ്ച പൊലീസും നാട്ടുകാരുംകൂടി നടത്തിയ തിരച്ചിലിനൊടുവിലാണ് കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: പ്രീതി. മക്കൾ: അഭിജിത്ത്, ആതിര.