മാനന്തവാടി: വയനാട്ടിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ച നിലയിൽ. ഇരിക്കൂർ പട്ടാന്നൂരിലെ വായാട്ട് വീട്ടിൽ വി. ഫൈസൽ (38) ആണ് മരിച്ചത്. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. ഫർണിച്ചർ കമ്പനിയുടെ കളക്ഷൻ ഏജന്റായ ഫൈസൽ ചൊവ്വാഴ്ച രാത്രിയാണ് മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. ബുധനാഴ്ച വൈകീട്ടോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മാമുവിന്റെയും വി. റസിയയുടെയും മകനാണ്. ഭാര്യ: നൂറുന്നിസ. മക്കൾ: യാസീൻ, റദാൻ, അദിനാൻ. സഹോദരങ്ങൾ: നവാസ്, റഷീദ്, സവാദ്. ഖബറടക്കം വ്യാഴാഴ്ച പട്ടാന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.