പത്തിരിപ്പാല: കടമ്പൂർ ബി.വി.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ അമ്പലപ്പാറ പടിപ്പുരക്കൽ വീട്ടിൽ കാദർ മാസ്റ്റർ (88) കൊട്ടക്കുന്നിൽവെച്ച് നിര്യാതനായി. ഭാര്യ: സാറക്കുട്ടി ഉമ്മ. മക്കൾ: മുഹമ്മദലി (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ്.എസ് മങ്കര), അക്ബറലി (സി.ഒ.എൽ.ടി ബംഗളൂരു), ഐഷാബീവി, റംലത്ത് ബീവി (മൗണ്ട് സീന സ്കൂൾ). മരുമക്കൾ: കെ.കെ.എ. റഹിമാൻ (പരിസ്ഥിതി പ്രവർത്തകൻ), കെ. അബ്ദുൽ റഹിമാൻ (റിട്ട. ബി.എസ്.എഫ്), ബനാസീറ (അധ്യാപിക, കുണ്ടളശേരി ജി.എൽ.പി.എസ്), റഹ്ന (അധ്യാപിക, ബംഗളൂരു).