ഒറ്റപ്പാലം: ചുനങ്ങാട് പിലാത്തറയിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പിലാത്തറ മിച്ചഭൂമിയിൽ വാടകക്ക് താമസിക്കുന്ന തൃശൂർ ആമ്പല്ലൂർ ഊട്ടോളിൽ ദേവയാനിയെയാണ് (60) വീടിന് പിറക് വശത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീട്ടിലാരുമില്ലാത്ത സമയത്ത് തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു.