കല്ലടിക്കോട്: മണ്ണാർക്കാട് വടക്കുംപുറത്ത് താമസിക്കുന്ന കല്ലടിക്കോട് പുത്തൂർ വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ മകൻ കൃഷ്ണനുണ്ണിയെ (56) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഒലവക്കോട്-കാവിൽപ്പാട് റെയിൽപാളത്തിനടുത്താണ് മൃതദേഹം കണ്ടത്. മണ്ണാർക്കാട്ട് ഐ.ടി.സി വ്യാപാര സ്ഥാപനത്തിന്റെ പ്രതിനിധിയായി പ്രവർത്തിച്ചു വരുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് വീട്ടിൽ നിന്ന് പുറത്ത് പോയതായിരുന്നു. മൃതദേഹം പാലക്കാട് ടൗൺ നോർത്ത് പൊലീസ് ഇൻക്വസ്റ്റ് നടത്തി. പാലക്കാട് ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഐവർമഠത്തിൽ സംസ്കരിച്ചു. മാതാവ്: ദേവകിക്കുട്ടി. ഭാര്യ: അഞ്ജലി. മക്കൾ: സപ്തര, സമർത്ഥ.