തൃത്താല: കാണാതായ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതുതല വില്ലേജിൽ കേക്കോട്ടിൽ രാജന്റെ മകൾ സുരഭിയാണ് (31) മരിച്ചത്.ഭര്‍ത്താവ് സച്ചിനും ഒന്നര വയസ്സുകാരി കുട്ടിക്കൊപ്പം ഇവര്‍ പരുതൂർ വില്ലേജിൽ വാടക കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം യുവതിയെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃത്താല പൊലീസും പട്ടാമ്പി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് യുവതിയെ മുമ്പും കാണാതാവുകയും തുടര്‍ന്ന് കൂട്ടിക്കൊണ്ടുവരുകയും ചെയ്തിരുന്നതായി തൃത്താല പൊലീസ് പറഞ്ഞു.