പുതുപ്പരിയാരം: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന ബാലൻ മരിച്ചു. പുതുപ്പരിയാരം താഴെ മുരളി വേലാങ്കാട് അംഗൻവാടിക്ക് സമീപം താമസിക്കുന്ന ഷാജി -അനിത ദമ്പതികളുടെ മകൻ ഷനുരുദ്ധാണ് (10) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ച മുമ്പ് വൈകീട്ട് ഏഴിന് വീടിനടുത്തുള്ള കടയിലേക്ക് പോകുമ്പോഴാണ് പാമ്പുകടിയേറ്റത്. ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. മുട്ടിക്കുളങ്ങര ബാപ്പുജി എൽ.പി സ്കൂൾ നാലാം തരം വിദ്യാർഥിയായിരുന്നു ഷനുരുദ്ധ്. അനിരുദ്ധ് ഏക സഹോദരനാണ്.