താനാളൂർ: ഉംറക്കായി പോയ വയോധിക മക്കയിൽ നിര്യാതയായി. താനാളൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അപ്പാട കുഞ്ഞുട്ടിയുടെ ഭാര്യ വെള്ളച്ചാൽ റുക്കിയ (62) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് വീട്ടിൽനിന്ന് പുറപ്പെട്ടത്. മൃതദേഹം മക്കയിൽ ഖബറടക്കി. മക്കൾ: ജാഫർ, സുഹറ, റംല, ബുഷ്റ, മുനീറ. മരുമക്കൾ: മൈമൂന, ഇസ്മായിൽ, അബ്ദുൽ ഗഫൂർ, റജീഷ്, സലീം.