കൂറ്റനാട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ബാലന് മരിച്ചു. പാലക്കാട് കോതച്ചിറ ചീരത്ത് കളത്തിൽ വിപിന് -അശ്വതി ദമ്പതികളുടെ മകന് നിരഞ്ജൻ (ഒമ്പത്) ആണ് മരിച്ചത്. ഏറെക്കാലമായി ചെന്നൈയിലാണ് കുടുംബം താമസിക്കുന്നത്. മാതാവ് അശ്വതി നേരത്തേ പനിബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കുട്ടിക്ക് പനി പിടിപെട്ടത്. സഹോദരി: നൈനിക. മുൻ പഞ്ചായത്ത് അംഗങ്ങളായ കുട്ടിനാരായണന്റെയും പങ്കജത്തിന്റെയും പേരമകനാണ്.