ആലത്തൂർ: പൊള്ളലേറ്റ യുവതി മരിച്ചു. പഴമ്പാലക്കോട് മുനിയപ്പൻകോവിൽ പാവടിയിൽ കൃഷ്ണൻ മുതലിയാരുടെ മകൾ രുക്മിണിയാണ് (49) മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: രാമായി അമ്മാൾ.