കൊല്ലം: കിഴക്കേകല്ലട ചിറ്റുമല ജങ്ഷനിൽ നിർമല ഭവനിൽ പരേതനായ ലോറൻസിന്റെ ഭാര്യ മേരിക്കുട്ടി ലോറൻസ് (61) നിര്യതയായി. കൊടുവിള കായൽവാരത്ത് കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ (ബിഷപ് ബെൻസിഗർ ഹോസ്പിറ്റൽ), പുഷ്പമ്മ, ഡിഗാൾ ലോറൻസ് (ന്യൂസ് പ്രൊഡ്യൂസർ ദൂരദർശൻ, തിരുവനന്തപുരം), രാജു ലോറൻസ് (ഗ്രാമപഞ്ചായത്തംഗം, കിഴക്കേകല്ലട), ബിജു ലോറൻസ് (ബിസിനിസ്), അനിത ലോറൻസ്, ആർതർ ലോറൻസ് (ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം). മരുമക്കൾ: അലക്സ് (റിട്ട. സീനിയർ സൂപ്രണ്ട്), ജോസ് പ്രകാശ് (റിട്ട. ബി.ഡി.ഒ), ഷേർളി ഡിഗാൾ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, തിരുവനന്തപുരം), റാണി പോൾ (ഗവ. പോളിടെക്നിക്, അധ്യാപിക), സിന്ധു (ഗവ. എച്ച്.എസ്.എസ്, കുഴിമതിക്കാട്), റിനി ആർതർ (ജി.എച്ച്.എസ്.എസ്, ഏഴൂർ, തിരൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോട്ടപ്പുറം ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.