മുണ്ടൂർ: കപ്ലിപ്പാറ നാസർ റൈസ് മിൽ ഉടമ പുന്നയൂർക്കുളം കുഴിങ്ങര സിത്താരയിൽ പരേതനായ മുഹമ്മദലിയുടെ മകൻ അബ്ദുൽ ഗഫൂർ (50) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. സഹോദരങ്ങൾ: നാസർ, ബൽക്കീസ്, ലൈല, ശൈലജ, പരേതനായ ഇസ്മാഈൽ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പുന്നയൂർക്കുളം കുഴിങ്ങര മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.