പട്ടാമ്പി: കൊപ്പം പൊലീസ് സ്റ്റേഷന് സമീപം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. കരിങ്ങനാട് കുണ്ട് മഞ്ചേരിപ്പറമ്പിൽ താമസിക്കുന്ന പള്ളിപ്പുറത്തുതൊടി കറപ്പനാണ് (60) ബുധനാഴ്ച രാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഭാര്യ: ഉഷ. മക്കൾ: നിധീഷ്, നിധിൻ. മരുമകൾ: സൗമ്യ. സഹോദരങ്ങൾ: കണക്കറായി, മാലതി, വള്ളി, വേലായുധൻ.