പുതുപ്പരിയാരം: കുന്നിങ്ങൽ പരേതനായ സെയ്ത് മുഹമ്മദ് റാവുത്തറുടെ മകൻ മുസ്തഫ (57) നിര്യാതനായി. കാർ ഡ്രൈവറായിരുന്നു.തിങ്കളാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് യാത്രക്കാരുമായി പാലക്കാട്ടേക്ക് വരുന്ന വഴി ചാലക്കുടി ഭാഗത്ത് എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് അടുത്തുള്ള സെന്റ് ജയിംസ് ആശുപത്രിയിലും പിന്നീട് തൃശൂർ ജുബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 8.15നാണ് മരിച്ചത്.മാതാവ്: ഉമ്മുസൽമ. ഭാര്യ: സഫിയ, മക്കൾ: സാലിഹ്, അമീൻ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: സലീം, ഷാജഹാൻ, നസീർ, സുധീർ, അക്ബർ.