പാലക്കാട്: താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പൂടൂർ ഷൈനി നിവാസിൽ പി.ടി. കുഞ്ഞൻ (75) പബ്ലിക് ലൈബ്രറിയിൽ കുഴഞ്ഞുവീണ് മരിച്ചു. പിരായിരി ഗ്രാമപഞ്ചായത്ത് മുൻ അംഗം, പ്രധാനാധ്യാപകൻ, കെ.എസ്.ടി.എ ജില്ല കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യസംഘം മേഖല കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു വില്ലേജ് കമ്മിറ്റി അംഗം, പെൻഷനേഴ്സ് യൂനിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1978ലെ അധ്യാപക സർവിസ് സംഘടന സമരത്തോടനുബന്ധിച്ച് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: എ.എം. സതി (റിട്ട. അംഗൻവാടി വർക്കർ, പൂടൂർ). മക്കൾ: കെ. രോഷ്നി, കെ. ഷൈനി. മരുമക്കൾ: ശ്രീനി, അനു വിജയൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.