അഗളി: അട്ടപ്പാടി പുതൂരിൽ കാണാതായ വയോധികയുടെ മൃതദേഹം താവളത്ത് ഭവാനിപ്പുഴയിൽ കണ്ടെത്തി. പുതൂർ രാജൻ കുട്ടിയുടെ ഭാര്യ ത്രേസ്യാമ്മയുടെ (85) മൃതദേഹമാണ് കണ്ടെത്തിയത്.താവളം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നാല് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. മകൾ: ഓമന.