കടയ്ക്കൽ: ജോലിക്കിടെ ദേഹത്ത് ചക്ക വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. കുമ്മിൾ പഞ്ചായത്തിൽ മുക്കുന്നം വാർഡിൽ ഈയക്കോട് മൈലമൂട് തോട്ടിൻകര വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ശാന്ത(64)യാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 12.30നായിരുന്നു സംഭവം. ഉയരമുള്ള കൊമ്പിൽ നിന്ന ചക്ക ശക്തമായ കാറ്റിൽ ശാന്തയുടെ ദേഹത്ത് വീഴുകയായിരുന്നു. കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
മക്കൾ: ഷിബു, രാജു. മരുമക്കൾ: മഞ്ജു, സജിത. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.