കൊല്ലം: അരവിള കോലാശ്ശേരിൽ പുതുവലിൽ ജോൺസൺ ജോർജ് (78) നിര്യാതനായി. കൊല്ലം രൂപതാ ലിറ്റർജി കമീഷൻ സെക്രട്ടറി, രൂപതാ വിജ്ഞാനവിഹാർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ലത്തീൻ ദിവ്യപൂജാഗ്രഹം നവീകരണ കമീഷൻ അംഗവുമായിരുന്നു. ഭാര്യ: അൽഫോൺസാ ജോൺസൺ. മക്കൾ: ബേർണി ജോൺസൺ, ബിജോയി ജോൺസൺ. മരുമക്കൾ: ജാക്വിലിൻ ബേർണി, അശ്വതി ബിജോയി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് അരവിള സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.