വടക്കഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് അഞ്ചുമൂർത്തിമംഗലം പാറ്റാനി വീട്ടിൽ പരേതനായ മാണിയുടെ ഭാര്യ ലീലാമ്മ (76) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഏറ്റുമാനൂർ തൊട്ടിയിൽ കുടുംബാംഗമാണ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടോടെ ദേശീയപാത മുറിച്ച് കടക്കുന്നതിനിടയിൽ ഇവരെ മിനി ലോറി ഇടിക്കുകയായിരുന്നു. മക്കൾ: റെയിൻസ്, ജെസമ്മ, കുഞ്ഞുമോൾ, റെനി, റെഫി, റെബി. മരുമക്കൾ: മിനി കുടകശ്ശേരി, ലാലു കൂരാപ്പള്ളി, റെജി പുല്ലാമ്പറയിൽ, സണ്ണി പടവിൽ, ജോയി നെല്ലിക്കുന്നേൽ, വിൽസൺ ചെന്നകാട്ടുകുന്നേൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് വടക്കഞ്ചേരി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.