പുൽപള്ളി: മുൻ കേരള ബാസ്കറ്റ്ബാൾ താരവും കെ.എസ്.ഇ.ബി പാടിച്ചിറ ഓഫിസ് സീനിയർ സൂപ്രണ്ടുമായ മുള്ളൻകൊല്ലി അടിക്കാട്ടിൽ (പരത്തനാൽ) പ്രിയേഷ് ജേക്കബ്(44) നിര്യാതനായി. ഞായറാഴ്ച പുലർച്ച തിരുവനന്തപുരത്ത് ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. ’90കളുടെ അവസാനത്തിലും ’20കളുടെ തുടക്കത്തിലും ബാസ്കറ്റ്ബാളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച താരമാണ് പ്രിയേഷ്. കേരള ടീമിനും കെ.എസ്.ഇ.ബിക്കുംവേണ്ടി കളിച്ചിട്ടുണ്ട്. തൃശൂർ ശ്രീകേരളവർമ കോളജിലായിരുന്നു പഠനം. ഭാര്യ: ഷെറിൻ. മക്കൾ: ഇസാ മരിയ, ഇവാ മരിയ. സംസ്കാരം പിന്നീട് മുള്ളൻകൊല്ലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.