മാനന്തവാടി: കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എരുമത്തെരുവ് 24ാം നമ്പർ റേഷൻകടയിലെ സെയിൽസ്മാൻ എരുമത്തെരുവിലെ കോമത്ത് റയീസാണ് (41) മരിച്ചത്. രണ്ടാഴ്ച മുമ്പായിരുന്നു അപകടം. എരുമത്തെരുവിലെ കെട്ടിടത്തിനു മുകളിൽനിന്ന് വീണ് പരിക്കേറ്റ റയീസ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരിച്ചത്. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് എരുമത്തെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: എം. സബീന (എരുമത്തെരുവ് 24ാം നമ്പർ റേഷൻകട ലൈസൻസി). മക്കൾ: മുഹമ്മദ് റിഷാൻ, റെന ഫാത്തിമ.