പുൽപള്ളി: കർണാടകയിലെ കൃഷിയിടത്തിൽ മലയാളി കർഷകൻ ഷോക്കേറ്റു മരിച്ചു. പുൽപള്ളി സീതാമൗണ്ട് ഇളയച്ചാനി പാപ്പച്ചൻ (68) ആണ് സർഗൂരിലെ കൃഷിയിടത്തിൽ ഷോക്കേറ്റു മരിച്ചത്. ഇഞ്ചി കൃഷി ചെയ്യാൻ പാട്ടത്തിനെടുത്ത ഭൂമിയിൽ ഷെഡ് നിർമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു അപകടം. ഭാര്യ: മോളി. മക്കൾ: അനൂപ്, അനിൽ, അമൽഡ. മരുമക്കൾ: ലിന്റ, രാജി, ബിപിൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എച്ച്.ഡി കോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.