ചവറ: തെക്കുംഭാഗം വടക്കടത്ത് റിട്ട. എൻജിനീയർ വി.ഐ. ഉമ്മൻ (84-മല്ലപ്പള്ളി വടക്കടത്തു കുടുംബാംഗം) നിര്യാതനായി. മേജർ ആർച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മാതൃസഹോദരനാണ്. ഭാര്യ: പരേതയായ വിറ്റി ഉമ്മൻ (ഒറ്റപ്ലാവിളയിൽ കുടുംബാംഗം). മക്കൾ: മിനു ഉമ്മൻ, മിതു ഉമ്മൻ. മരുമക്കൾ: തോമസ് താമരശ്ശേരി (റിട്ട. അധ്യാപകൻ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി), എം. ക്രിസ്റ്റഫർ (സയന്റിസ്റ്റ്, എൻജിനീയർ, ഐ.എസ്.ആർ.ഒ, തുമ്പ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് ചവറ തെക്കുംഭാഗം സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.