പട്ടാമ്പി: ഗവ. ആശുപത്രിക്ക് സമീപം കുറ്റിക്കാട്ടിൽ ഇതര സംസ്ഥാനക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒഡിഷ സ്വദേശി ഉത്തം പ്രധാനാണ് (38) മരിച്ചത്. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.