പട്ടിക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. താണിപ്പാടം മൂലംകോടന് ജോര്‍ജിന്റെ ഭാര്യ സുശീല (53) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ദേശീയപാത താണിപ്പാടത്താണ് അപകടം. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് മരിച്ചു. മക്കള്‍: ജിജി, മിജി. മരുമക്കള്‍: ജോബി, അജീഷ്.