ചെർപ്പുളശ്ശേരി: നെല്ലായ പൊമ്പിലായ ഇട്ടിയംകുന്നിൽ യുവാവിനെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. ഏറത്ത് വെളുത്തേടത്ത് പരേതനായ വാസുദേവൻ നായരുടെയും കോമളവല്ലിയുടെയും മകൻ കൃഷ്ണകുമാറാണ് (ഉണ്ണി -44) മരിച്ചത്. ശനിയാഴ്ച രാത്രി കാണാതായതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്. ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.