കൊല്ലം: കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പ്രസിഡന്റും, മുൻ ഡി.സി.സി എക്സിക്യുട്ടിവ് അംഗവുമായ കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽനഗർ 156 കിട്ടന്റഴികത്ത് വീട്ടിൽ വൈ. ഇസ്മയിൽ കുഞ്ഞിന്റെ ഭാര്യ അബൂഷാബീവി (72) നിര്യാതയായി. മക്കൾ: നൗഷാദ് കിട്ടന്റഴികം (കൊല്ലൂർവിള സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കോൺഗ്രസ് വടക്കേവിള ബ്ലോക്ക് സെക്രട്ടറി), അൻസർ. മരുമക്കൾ: റീജ, നിഷ, പരേതയായ റഹുമത്ത്.