വെള്ളമുണ്ട: ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതാവും വെള്ളമുണ്ട സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും പനമരം ഭൂവികസന ബാങ്ക് മുൻ സെക്രട്ടറിയുമായിരുന്ന എ. ജനാർദനൻ (ബാലു ഏട്ടൻ -75) നിര്യാതനായി. പരേതരായ വട്ടത്തോട് കൃഷ്ണൻ നമ്പ്യാരുടെയും ആലഞ്ചേരി ജാനകി അക്കമ്മയുടെയും മകനാണ്.
ഭാര്യ: ലക്ഷ്മി. മക്കൾ: വി. ബിത, വി. ജിതേഷ് (വ്യാപാരി, വെള്ളമുണ്ട എട്ടേനാൽ). മരുമക്കൾ: ഡോ. എം. ഷനീത് (ശാസ്ത്രജ്ഞൻ, ഐ.എസ്.ആർ.ഒ തിരുവനന്തപുരം), ജി. അമൃത (അധ്യാപിക, എ.എൻ.എം യു.പി സ്കൂൾ എള്ളുമന്ദം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.