മാനന്തവാടി: എരുമാട് പുഴയിൽ വീണ് പെൺകുട്ടി മരിച്ചു. തൃശ്ശിലേരി, ആനപ്പാറ കൊല്ലമാവുടി പ്രജിയുടെ മകൾ അനുപ്രിയയാണ്(17) മരിച്ചത്. ഇവരുടെ തറവാട് വീട് സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ എരുമാട് വെച്ച് ക്രിസ്മസ് ദിനത്തിലായിരുന്നു അപകടം. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മാനന്തവാടി അമലോൽഭവ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. അനുപ്രിയയുടെ അമ്മ: സിന്ധു. സഹോദരൻ: ഷെയിൻ ബേസിൽ.