കൊല്ലങ്കോട്: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചമ്മണാംപതി അണ്ണാ നഗർ പൊന്നു സ്വാമിയുടെ മകൻ സുഭാഷ് (23) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി 7.30ന് ചമ്മണാംപതിക്കു സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്.സുഭാഷിന്റെ സുഹൃത്ത് പറമ്പിക്കുളം തേക്കടി ലക്ഷ്മണൻ (22) പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂലിപ്പണിക്കാരായ ഇവർ ജോലി കഴിഞ്ഞ് സുഭാഷിന്റെ അണ്ണാ നഗറിലെ വീട്ടിലേക്ക് വരുമ്പോൾ എതിരെ വന്ന കാറിടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.