പരവൂർ: പരവൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും പരവൂർ ഫോട്ടോ സ്റ്റുഡിയോ ഉടമയുമായിരുന്ന കുറുമണ്ടൽ അമ്പലത്തുവിള ഉത്രാടത്തിൽ ജി. വാസുദേവൻ (70) നിര്യാതനായി. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം, മേഖല സെക്രട്ടറി, പ്രസിഡന്റ്, പരവൂർ നഗര വികസന സമിതി വൈസ് പ്രസിഡന്റ്, കലാരംഗം സാംസ്കാരിക വേദി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: മണിക്കുട്ടി. മക്കൾ: ബിബിൻ, ഗോർബിൻ. മരുമകൾ: പൂജ പി. ചന്ദ്രൻ.